parameswaranറിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി പാലശ്ശേരി പരമേശ്വരന്റെ (60) മൃതദേഹം നാട്ടിലെത്തിച്ചു. 20 വര്‍ഷമായി റുവൈധയിലെ കൃഷിയിടത്തില്‍ ജോലി ചെയ്തു വരികയായിരുന്ന പരമേശ്വരന്‍ കഴിഞ്ഞ ജൂലൈ 31ന് ജോലിസ്ഥലത്തു കുഴഞ്ഞു വീഴുകയായിരുന്നു.

പരമേശ്വരനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ സ്‌പോണ്‍സര്‍ അന്വേഷിച്ചു പോവുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസമാണ് കൃഷിയിടത്തില്‍ മരണപ്പെട്ട നിലയില്‍ പരമേശ്വരനെ കണ്ടെത്തുന്നത്. 

ഭാര്യ: രാധ. മക്കള്‍ : ദിലീപ്, മൃദുല. മൃതശരീരം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കി.

Content Highlights: Dead body of a Parappanangadi native who died in Saudi Arabia has been brought kerala