ദമ്മാം: ഒ.ഐ.സി.സി. ഗ്ലോബല്‍ ചെയര്‍മാനായി കെ.പി.സി.സി. നിയമിച്ച കുമ്പളത്ത് ശങ്കര്‍ പിള്ളയെ ഒ.ഐ.സി.സി. ദമ്മാം റീജിയണല്‍ കമ്മിറ്റി അഭിനന്ദിച്ചു. 

ഒമാനില്‍ നിന്നും ഒ.ഐ.സി.സി. ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കുമ്പളത്ത് ശങ്കര്‍ പിള്ള, ചെയര്‍മാനെന്ന നിലയില്‍ ആഗോള തലത്തില്‍ സംഘടനക്ക് നവോന്മേഷം നല്‍കാന്‍ പ്രാപ്തനായ നേതാവാണെന്ന് ഒ.ഐ.സി.സി. ദമ്മാം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ.കെ. സലിമും അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും കെ.പി.സി.സി. നിര്‍വാഹക സമിതി അംഗവുമായ അഹമ്മദ് പുളിക്കല്‍, ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ്, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രമേശ് പാലക്കാട്, ദമ്മാം റീജിയണല്‍ കമ്മിറ്റി വൈസ് പ്രഡിഡന്റുമാരായ ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍ എന്നിവരും കുമ്പളത്ത് ശങ്കര്‍ പിള്ളയെ അഭിനന്ദിച്ചു.