ആലുവ: ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ദമ്മാം എറണാകുളം ജില്ലാ കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വരൂപിച്ച ചികിത്സാ സഹായം കൈമാറി. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അതിസങ്കീര്‍ണ്ണമായ ന്യൂറോ സര്‍ജറിക്ക് വിധേയമായി ചികിത്സയില്‍ കഴിയുന്ന ആലുവ എടത്തല നൊച്ചിമ സ്വദേശിനിയായ യുവതിക്കാണ് ചികിത്സാ സഹായം നല്‍കിയത്.

ജില്ലാ കെഎംസിസി ഉപദേശക സമിതി അംഗവും അല്‍കോബാര്‍ കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സിറാജ് ആലുവ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ്  സി ഒ മുഹമ്മദ് ചേനക്കരക്ക് കൈമാറി.
മുസ്ലീം ലീഗ് മണ്ഡലം കൗണ്‍സിലര്‍ എന്‍ കെ ഷംസുദ്ദീന്‍, ശാഖാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞുമുഹമ്മദ് എട്ടാടന് എന്നിവര്‍ സംബന്ധിച്ചു.