ദമ്മാം: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി മിനായിലെത്തുന്ന ഹാജിമാരെ സേവിക്കാന്‍ സൗദി കെഎംസിസി ഹജ്ജജ് സെല്ലിന്റെ ഭാാഗമായി
കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പുറപ്പെടുന്ന വളണ്ടിയര്‍ വിംഗിനെ സജ്ജമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
മുന്‍ വര്‍ഷങ്ങളില്‍ സേവനം ചെയ്ത വാളണ്ടിയര്‍മാരുടെ പ്രാഥമിക സംഗമം പ്രവിശ്യ കെ എം സി സി ജനറല്‍ സെക്രട്ടറി ആലികുട്ടി ഒളവട്ടൂര്‍ ഉല്‍ഘാടനം ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് സെല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അന്തരിച്ച പ്രിയ നേതാവ് സി ഹാഷിം സാഹിബിന്റെ സേവങ്ങളെ ചടങ്ങില്‍ അനുസ്മരിച്ചു.
പ്രവിശ്യയിലെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് വാളണ്ടിയര്‍മാര്‍ ഇപ്രകാരം ദുല്‍ഹജ്ജ് പത്ത് പുലര്‍ച്ചെ മുതല്‍ പതിമൂന്ന് വരെ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതില്‍
കര്‍മ്മനിരതരാകും
ക്യാപ്റ്റന്‍ ഖാദര്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ കിഴക്കന്‍ പ്രവിശ്യ നേതാക്കളായ ഡോക്ടര്‍ അബ്ദുല്‍ സലാം, സി പി ഷരീഫ് കൊണ്ടോട്ടി, മായിന്‍ഹാജി തുഖ്ബ, ടി എം ഹംസ പാലക്കാട്, സലീം അരീക്കാട്,അസീസ് എരുവാറ്റി, സിദ്ധീഖ് പാണ്ടികശാല, നൗഷാദ് തിരുവനന്തപുരം, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.മഹമൂദ് പുക്കാട് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ റഹ്മാന്‍ കാരയാട് നന്ദിയും രേഖപ്പെടുത്തി