ദോഹ: ഖത്തര്‍ കള്‍ച്ചറല്‍ ഫോറം തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ ജൈസല്‍ കോറോത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 'പ്രവാസം തുറക്കാത്ത ക്യാമറ കണ്ണുകള്‍ ' എന്ന തലക്കെട്ടില്‍ നടത്തിയ മത്സരത്തില്‍ നിരവധി മത്സരാര്‍ഥികള്‍ പങ്കെടുത്തു. പ്രജത് തനയന്‍ രണ്ടാം സ്ഥാനവും അജീഷ് പുതിയടത്ത് മൂന്നാം സ്ഥാനവും ഷാജി ഹുസൈന്‍, ശിഹാബ് അബ്ദുല്ല, മുഹമ്മദ് റാഷിദ്, റനൂഷ് അലി എന്നിവര്‍ പ്രോത്സാഹന സമ്മാനവും നേടി.

തിരഞ്ഞെടുക്കപ്പെട്ട അമ്പത് എന്‍ട്രികളില്‍ നിന്നാണ് വിജയികളെ നിശ്ചയിച്ചത്. വിജയികള്‍ക്കുള്ള സമ്മാന വിതരണം കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്നു. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി,ജനറല്‍ സെക്രട്ടറി മജീദലി,സ്റ്റേറ്റ് വര്‍ക്കിങ് കമ്മിറ്റി അംഗം റുബീന മുഹമ്മദ് കുഞ്ഞി,തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീസ് റഹ്മാന്‍, ട്രഷറര്‍ മന്‍സൂര്‍ കിഴുപ്പിള്ളിക്കര, നൗഷാദ് ഒലിയത്ത് തുടങ്ങിയവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അല്‍ത്താഫ് കെ.ജെ, മര്‍സൂഖ് തൊയക്കാവ്, നിഹാസ് എറിയാട് തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.