ജിദ്ദ: കോവിഡ്-19 രോഗമുക്തി നേടിയർക്ക് രണ്ട് ഡോസ് വാക്സിനും ലഭിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. അണുബാധയുണ്ടായി 10 ദിവസത്തിനുശേഷം ആദ്യ ഡോസ് വാക്സിൻ എടുക്കാം. 

ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് വാക്സിനേഷനായുള്ള ദേശീയ പ്രചാരണം നടത്തുന്നതെന്നും
മന്ത്രാലയം അറിയിച്ചു. 

'സെഹതി ആപ്പിൽ രജിസ്റ്റർ ചെയ്ത് വാക്സിൻ എടുക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.