ജിദ്ദ: 10 വിശ്വാസികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് സൗദിയുടെ വിവിധ പ്രദേശങ്ങളിലെ 8 പള്ളികള്‍ കൂടി താല്‍ക്കാലികമായി അടച്ചതായി ഇസ്ലാമിക്ക് കോള്‍ ആന്റ് ഗൈഡന്‍സ് വിഭാഗം അറിയിച്ചു. ഇതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടച്ച പള്ളികളുടെ എണ്ണം 52 അയി. 38 പള്ളികള്‍ അണുവിമുകമാക്കിയ ശേഷം തുറന്നതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വിശ്വാസികളുടെ ആരോഗ്യം മുന്‍നിര്‍ത്തി, സുരക്ഷ ഉറപ്പാക്കുന്നതിനാണ് പള്ളികള്‍ അടച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. അണുനശീകരണ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അവശേഷിക്കുന്ന പള്ളികള്‍ തുറക്കുക.

Content Highlights: covid 19- 8 mosques closed in Saudi Arabia