റിയാദ്: പൊതു, സ്വകാര്യ മേഖലിലേയും, ലാഭേച്ഛയില്ലാത്ത പ്രവൃത്തിക്കുന്നതുമായ എല്ലാ മേഖലകളിലെ ജീവനക്കാരും അവരുടെ ജോലിസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് കൊറോണ വൈറസ് വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം (എച്ച്ആര്‍എസ്ഡി) അറിയിച്ചു.

അവരവരുടെ ജോലിസ്ഥലം സുരക്ഷിതവും ആരോഗ്യകരവുമായ തിരിച്ചുവരവിനായി എല്ലാ ജീവനക്കാര്‍ക്കും വാക്സിന്‍ ലഭിക്കുന്നതിന് രജിസ്ട്രേഷന്‍ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

വൈറസ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. തീരുമാനം നടപ്പാക്കുന്ന നടപടിക്രമവും തീയതിയും മന്ത്രാലയം ഉടന്‍ വ്യക്തമാക്കും.

മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിന്റെയും ജീവനക്കാരുടെ സുരക്ഷയ്ക്കുമായും ആരോഗ്യ പ്രോട്ടോക്കേള്‍ പാലക്കേണ്ടതിന്റെ പ്രാധാന്യവും  മന്ത്രാലയം പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. 

Content Highlight: Coronavirus vaccines mandatory for all employees to attend workplace