റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ 2020-2021 വര്‍ഷ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാദില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് ആയി അയൂബ് കരൂപടന്നയെ വീണ്ടു തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി കുഞ്ചു സി നായര്‍, ട്രഷറര്‍ ഷെരീഫ് വാവാട്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഡോ: അമിന സെറിന്‍ എന്നിവരേയും പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി നിസാര്‍ കൊല്ലം, ഹംസ കല്ലിങ്ങല്‍, ജോയിന്റ് സെക്രട്ടറിയായി റഷീദ് കരീം, ജോയിന്റ് ട്രഷററായി കബീര്‍ കാടന്‍സ്, ജോയിന്റ് കണ്‍വീനറായി (ജീവകാരുണ്യവിഭാഗം) ജോണ്‍സണ്‍ മാര്‍ക്കോസ്, കലാവിഭാഗം കണ്‍വീനറായി ജലീല്‍ കൊച്ചിന്‍, ജോയിന്റ് കണ്‍വീനറായി റിയാസ് റഹ്മാന്‍ എന്നിവരെയും തിരഞ്ഞെടുത്തു.
എക്‌സിക്യുട്ടീവ് അംഗങ്ങള്‍ റിഷി ലത്തീഫ്, മുജീബ് ചാവക്കാട്, നൗഫര്‍ കാസര്‍കോട്, മുഹാദ് കരൂപ്പടന്ന, ബനീഷ് വയനാട്, തസ്നിം റിയാസ്, സിമി ജോണ്‍സണ്‍, നിമിഷ ബനിഷ്, ഷെമി ജലീല്‍, റാഹില ഷെരീഫ് എന്നിവരും തിരെഞ്ഞെടുക്കപെട്ടു. സംഘടനയുടെ ചെയര്‍മാനായി ജയന്‍ കൊടുങ്ങല്ലൂര്‍ തുടരും. വൈസ് ചെയര്‍മാന്മാരായി ഡോ. മജീദ് ചിങ്ങോലി, വി.കെ.കെ അബ്ബാസ് എന്നിവരെയും നിയമിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമായ മുന്നോട്ട് കൊണ്ടുപോകാനും കോവിഡ് കാലത്ത് നടത്തിയ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ യോഗം അഭിനന്ദിക്കുകയും ചെയ്തു.
Content Highlights: Charity Of Pravasi Malayali