റിയാദ്: കര്‍ഷകര്‍ നടത്തുന്ന അവകാശ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖാപിച്ചും മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തിയൊന്നാം ജന്മദിനവും അദ്ദേഹം ചര്‍ക്ക ആരംഭിച്ചതിന്റെ നൂറ്റിയൊന്നാം വാര്‍ഷികവും ഭാരതത്തിന്റെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ നൂറ്റി പതിനേഴാം ജന്മദിനവും സ്മരിച്ചുകൊണ്ട് ചാരിറ്റി ഓഫ് പ്രവാസി മലയാളിയും ക്ഷമ സ്ത്രീ കൂട്ടായ്മയും ഒത്ത് ചേര്‍ന്ന് ''ഗാന്ധി സ്മൃതി'' സംഘടിപ്പിച്ചു.

മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഗാന്ധി സന്ദേശം നല്‍കി. പ്രസിഡണ്ട് അയൂബ് കരൂപടന്ന അധ്യക്ഷത വഹിച്ചു. ക്ഷമ പ്രസിഡണ്ട്  തസ്നീം റിയാസ് ജോണ്‍സണ്‍ മാര്‍ക്കോസ്, ജലീല്‍ കൊച്ചിന്‍, റിയാസ് റഹ്‌മാന്‍, മുജീബ് ചാവക്കാട്, നിസ്സാര്‍ കൊല്ലം, സിമി ജോണ്‍സണ്‍, എന്നിവര്‍ രാഷ്ട്രപിതാവിനെ സ്മരിച്ച് സംസാരിച്ചു ചടങ്ങിന്  ജനറല്‍സെക്രട്ടറി കുഞ്ചു സി.നായര്‍ സ്വാഗതവും ക്ഷമ ജനറല്‍ സെക്രട്ടറി ഷമി ജലീല്‍ നന്ദിയും പറഞ്ഞു. 

Content Highlights: Charity Of Pravasi Malayali