ജിദ്ദ: തലശ്ശേരി സി.എച്ച് സെന്‍െര്‍ ജിദ്ദ അഡ്ഹോക്ക് കമ്മിറ്റി രുപീകരിച്ചു. കുഞ്ഞമ്മദ് പി.ടി (പ്രസിഡന്റ്), ഫൈസല്‍ നെട്ടൂര്‍(സെക്രട്ടറി), ഖാലിദ് എം.എ(ജോയിന്റ് സെക്രട്ടറി), കരീം മൂവഞ്ചേരി (ട്രഷറര്‍) എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികള്‍.

ലോകത്തെ ഏറ്റവും വലിയ ജന സേവന കേന്ദ്രമായി സി.എച്ച് സെന്റെ വളര്‍ന്നുവെന്നും പ്രവാസ ലോകത്തിന്റെ പിന്തുണയാണ് സി.എച്ച് സെന്റെിന്റെ വളര്‍ച്ചക്ക് ഹേതുവെന്നും സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ തലശ്ശേരി സി.ച്ച് സെന്റെര്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ കെ.പി പറഞ്ഞു. 

തലശ്ശേരിയിലടക്കം നിരവധി പാവപ്പെട്ടവര്‍ക്കാണ് സി.എച്ച് സെന്റെിന്റെ തണല്‍ ആശ്വാസമേകുന്നത്. ജാതിമത വ്യതൃാസമേതുമില്ലാതെ എല്ലാ വിഭാഗക്കാര്‍ക്കും തലശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ജനതക്ക് സി.എച്ച് സെന്റെിന്റെ പ്രവര്‍ത്തനം സഹായകമാകുന്നുണ്ട്. ജിദ്ദയിലെ പ്രവാസികള്‍ ആരോഗൃകരമായ ചിട്ട നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. 

ജിദ്ദ തലശ്ശേരി സെന്റെര്‍ സി.എച്ച് സെന്റെിന്റെ പ്രധാന ലക്ഷൃം പ്രവാസകാലത്തും ആരോഗൃത്തോടെയുള്ള ജീവിതം നിലനിര്‍ത്താനുള്ള മുന്‍കൈ എടുക്കുക എന്നുള്ളതായിരിക്കണം. അതിനായി ഇവിടെ ആരോഗൃ ബോധവത്കരണ ക്ളാസുകള്‍, മെഡിക്കല്‍ കൃാമ്പുകള്‍ എന്നിവ സജജീവമാക്കണമെന്നും അബ്ദുല്‍ ഗഫൂര്‍ കെ.പി പറഞ്ഞു.    
   
അഡ്ഹോക്ക് കമ്മിറ്റി രൂപീകരണ യോഗം അബ്ദുറഹിമാന്‍ എന്‍.എ തായിഫ് ഉദ്ഘാടനം ചെയ്തു. കുഞ്ഞമ്മദ് പി.ടി അധൃക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ശംസുദ്ദീന്‍ പായേത്ത്, കെ.പി. സലീം, റാഫി സാഗര്‍, അബ്ദുല്‍ മജീദ് കെ.ടി, നാസിര്‍ എം.പി,  തുടങ്ങിയവര്‍ സംബന്ധിച്ചു. ഫൈസല്‍ നെട്ടൂര്‍ സ്വാഗതവും കരീം മൂവഞ്ചേരി നന്ദിയും പറഞ്ഞു.