ദമ്മാം: സൗദിയില്‍ ഒരു ഭീകരന് വധശിക്ഷ നടപ്പാക്കി. കിഴക്കന്‍ പ്രവിശ്യയയായ ദമ്മാമിലാണ് ഭീകരനെ ശിക്ഷിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്കാണ് വധശിക്ഷ നല്‍കിയത്.

കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമിലാണ് പ്രതിക്ക് വധശിക്ഷ നല്‍കിയത്. സൗദി പൗരന്‍ അഹ്മദ് ബിന്‍ സഈദ് ബിന്‍ അലി അല്‍ ജനബിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ഖത്തീഫില്‍ ചെക്ക് പോസ്റ്റുകള്‍ക്ക് നേരേയും പട്രോള്‍ നടത്തുകയായിരുന്ന  പോലീസുകാര്‍ക്ക് നേരെ പ്രതി ആമ്രണം നടത്തിയതായി പ്രതിക്കെതിരെയുള്ള കുറ്റപത്രത്തില്‍ പറയുന്നു. സുരക്ഷാ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഭീകരുടെ സഹായത്തോടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇയാള്‍ക്കെതിരെ കീഴ്കോടതിയും അപ്പീല്‍കോടതിയും ശിക്ഷ ശരിവെച്ചിതിനെ തുടര്‍ന്ന് രാജകല്‍പനയെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം, ദേശവിരുദ്ധ പ്രകടനങ്ങളിലും കലാപങ്ങളിലും പങ്കെടുത്ത് സാമൂഹിക ഐക്യം തകര്‍ക്കല്‍, മയക്കുമരുന്ന് വ്യാപാരം മയക്കുമരുന്ന് ഉപയോഗിക്കല്‍ എന്നിവയും പ്രതിക്കെതിരെയുള്ള കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.