റിയാദ്: പൊതുപ്രവര്‍ത്തന മേഖലയിലും ജീവകാരുണ്യ രംഗത്തും പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ഏര്‍പെടുത്തിയിട്ടുള്ള ഡോ: എ പി ജെ അബ്ദുല്‍കലാം കര്‍മശ്രേഷ്ഠ പുരസ്‌ക്കാരം 2021 പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും, പ്രവാസി ഭാരതിയ സമ്മാന്‍ ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു, റിയാദിലെ മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു,

അയൂബ് കരൂപടന്ന ആമുഖ പ്രഭാക്ഷണം നടത്തി, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു, എന്‍ ആര്‍ കെ ഫോറം ആക്ടിംഗ് ചെയര്‍മാന്‍ സത്താര്‍ കായംകുളം, നാസര്‍ നാഷ്‌കോ. നൗഷാദ് കിളിമാനൂര്‍, മാള മൊഹിയുധീന്‍, അഷ്‌റഫ് ചേലാമ്പ്ര.,നീതാ പി കെ,  മിനിമോള്‍,  റാസി ആറ്റിങ്ങല്‍. ഷാജി മടത്തില്‍ സനില്‍ കുമാര്‍, അസ്ലം പാലത്ത്, സലാം ടി വി എസ്, ഹുസൈന്‍ ദവാദമി, അഷ്റഫ് മൂവാറ്റുപുഴ, എന്നിവര്‍ സംസാരിച്ചു, നിഷാന്ത് ആലംകോട് സ്വാഗതവും ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു.