റിയാദ്:സൗദി അറേബ്യയില്‍ നടന്ന അഴിമതി വിരുദ്ധ വേട്ടയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജകുമാരന്‍മാരില്‍ വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ അല്‍വാലീദ് ബിന്‍ തലാലും ഉള്‍പ്പെട്ടിരുന്നു. ലോകത്തിലെ വന്‍ സമ്പന്നരുടെ പട്ടികയില്‍പ്പെടുന്നയാളാണ് കിങ്ഡം ഹോള്‍ഡിങ്‌സ്  കമ്പനിയുടെ ചെയര്‍മാനായ അല്‍വാലീദ് ബിന്‍ തലാല്‍.

ഫോര്‍ബ്‌സിന്റെ കണക്ക് പ്രകാരം 1700 കോടി ഡോളറാണ് അല്‍വലീജിന്റെ ആസ്തി. ആപ്പിളിനും ട്വിറ്ററിനും പുറമെ മാധ്യമ ഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ കോര്‍പ്പറേഷനിലും അല്‍വലീദിന്റെ ഓഹരിയുണ്ട്. യുഎസ് പ്രസിഡന്റാവും മുമ്പ് ഡൊണാള്‍ഡ് ട്രംപ് കടക്കെണിയിലാകപ്പെട്ടപ്പോള്‍ സാമ്പത്തികമായി സഹായിച്ചത് അല്‍വാലീദാണ്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ട്രംപ് തീരുമാനിച്ചതില്‍ അഭിപ്രായവ്യത്യാസമുണ്ടായതോടെ ഇരുവരും ശത്രുക്കളായി. 

അറസ്റ്റ് വാര്‍ത്തെയിതോടെ കിങ്ഡം ഹോള്‍ഡ്‌സിന്റെ ഓഹരിവിലയില്‍ 9.9 ശതമാനത്തിന്റെ ഇടിവ് നേരിട്ടു.

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിയുടെ (സുപ്രീംകമ്മിറ്റി) ഉത്തരവിനെ തുടര്‍ന്നായിരുന്നും അല്‍വാലീദ് അടക്കമുള്ളവര്‍ക്കെതിരെയുള്ള നടപടി. അറസ്റ്റിലായവരുടെ ബാങ്ക അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഇവരുടെ അഴിമതിക്കേസുകളിലുള്‍പ്പെട്ട വസ്തുവകകള്‍ രാജ്യത്തിന്റെ സ്വത്തായി രജിസ്റ്റര്‍ ചെയ്യുമെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.