അല്‍കോബാര്‍: ഐക്യ ജനധിപത്യ മുന്നണിയുടെ കിഴിലുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവാസി സംഘടനകളെ ഉള്‍ക്കൊള്ളിച്ച് പ്രവാസി യുഡിഎഫ് സംവിധാനം അല്‍കോബാറില്‍ നിലവില്‍ വന്നതായി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രവാസി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി നേതാക്കള്‍ അറിയിച്ചു.
അല്‍കോബാറില്‍ നെസ്റ്റോ, ലുലു, അസീസിയ ലയാന്‍ ഹൈപ്പര്‍ എന്നിവിടങ്ങളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഇനിയും വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാത്ത അല്‍കോബാറിലെ പ്രവാസികള്‍ 0568693375, 0553072473 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
യുഡിഎഫ് അല്‍കോബാര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായി സുലൈമാന്‍ കൂലേരി, ആലിക്കുട്ടി ഒളവട്ടൂര്‍, ഇ.കെ സലീം, സഹീര്‍ പി എന്നവര്‍ രക്ഷാധികാരികളും എ കെ സജൂബ്, (ചെയര്‍മാന്‍), സിറാജ് ആലുവ, സക്കീര്‍ പറമ്പില്‍, രാജേഷ്, ഫൈസല്‍ കൊടുമങ്ക (വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ് പാണ്ടികശാല(ജനറല്‍ കണ്‍വീനര്‍), സാജിദ് പാറമ്മല്‍, ഹബീബ് പോയില്‍ തൊടി, നൗഫല്‍ എംപി, ആസിഫ് മേലങ്ങാടി (ജോ കണ്‍വീനര്‍മാര്‍), നജീബ് ചീക്കിലോട്, റിഫാന ആസിഫ്, ശബ്ന നജീബ്, ആയിഷ സജോബ്, പാര്‍വ്വതി സന്തോഷ് (കുടുംബ വേദി) അന്‍വര്‍ ശാഫി വളാഞ്ചേരി, അര്‍ച്ചന അഭിഷേക് (സോഷ്യല്‍ മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.