imageഅല്‍ കോബാര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍കോബാര്‍ വുമണ്‍സ് ഫോറം 'സ്ത്രീ ശാക്തീകരണത്തിന്റെ സാങ്കേതിക വിദ്യ' എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രചോദന പ്രഭാഷകനുമായ ഡോക്ടര്‍ മനു ഭാസ്‌കറിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വുമണ്‍സ് ഫോറം പ്രസിഡന്റ് ജാന്നറ്റ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. 

ഡബ്ല്യൂ.എം.സി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ദിവ്യ ഷിബുവിന്റെ പ്രാര്‍ഥനഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ വുമണ്‍സ് ഫോറം പ്രസിഡന്റ് അര്‍ച്ചന അഭിഷേക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസ്‌ന ആസിഫ് സ്വാഗതം ആശംസിച്ചു. 

ഡബ്ല്യൂ.എം.സി. അല്‍കോബാര്‍ പ്രൊവിന്‍സ് പ്രസിഡന്റ് നജീബ് എരഞ്ഞിക്കല്‍, രക്ഷാധികാരി മൂസക്കോയ, മിഡില്‍ ഈസ്റ്റ് പ്രസിഡന്റ്   ഷാഹുല്‍ ഹമീദ്, മിഡില്‍ ഈസ്റ്റ് വുമണ്‍സ് ഫോറം പ്രസിഡന്റ് എസ്തര്‍ ഐസക്, സെക്രട്ടറി ശ്രീമതി റാണി ലിജേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. 

ട്രഷറര്‍  ഷംല നജീബ് നന്ദി അറിയിച്ചു. വൈസ് ചെയര്‍പേര്‍സണ്‍ ഖദീജ ഹബീബ്, സെക്രട്ടറി അനില്‍കുമാര്‍, ട്രഷറര്‍ ആസിഫ് താനൂര്‍, വുമണ്‍സ് ഫോറം വൈസ് പ്രസിഡന്റ് പ്രജിത അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.