അൽ ഖർജ്: എട്ട് വർഷത്തെ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന കേളി കലാ സാംസ്കാരിക വേദി അൽ ഖർജ് ഏരിയ സഹബ യൂണിറ്റ് അംഗം രഞ്ജു മാത്യുവിന് യാത്രയയപ്പ് നൽകി. കോട്ടയം കുടമാളൂർ സ്വദേശിയായ രഞ്ജു അൽ അഖ് വേൻ കോഴിഫാമിൽ ജോലി ചെയ്ത് വരികയായിരുന്നു. 

യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടോണി ആന്റണി അധ്യക്ഷനായിരുന്നു  സെക്രട്ടറി റിയാസ് റസാഖ് സ്വാഗതമാശംസിച്ചു.

രഞ്ജു മാത്യുവിനുള്ള യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി റിയാസ് റസാഖ് നൽകി.