അൽഖർജ്: ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ കേളി കലാസാംസ്കാരിക വേദിയുടെ അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗം കൊല്ലം കടവൂർ സ്വദേശി  ചെറുകര ശ്രീനിവാസിൽ രാജു സി കെ (50)യുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.

കഴിഞ്ഞ 26 വർഷമായി അൽ ഹരീക്കിൽ കാർപെന്റർ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ദീപ. മക്കൾ: ഗൗരി , നന്ദന.

നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് രാജുവിനെ ഹരീക്കിലെ താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്.

കേളി ജീവകാരുണ്യ കമ്മറ്റി അൽഖർജ് ഏരിയ കൺവീനർ നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടം, ട്രഷറർ ലിപിൻ പശുപതി, ഹരീക് യൂണിറ്റ് സെക്രട്ടറി ഹംസ എന്നിവർ ചേർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.