റിയാദ് : വിദേശികൾക്ക് ഓഗസ്റ്റ് ഒമ്പത് (മുഹറം ഒന്ന്) മുതൽ ഉംറ തീർഥാടനം നിർവഹിക്കാൻ സൗദി അറേബ്യ അനുമതി നൽകി. കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് വരുന്നവർക്ക് ഉംറ തീർഥാടനം നിർത്തിവെച്ചതായിരുന്നു.

കോവിഡ് വാക്സിനെടുത്ത തീർഥാടകർക്കാണ് അനുമതി. യാത്രാവിലക്കുള്ള രാജ്യങ്ങളിൽപെടുന്നതിനാൽ ഇന്ത്യയിൽനിന്നുള്ളവർക്ക് നിലവിൽ അനുമതിയില്ല. യാത്രാവിലക്കുള്ള രാജ്യങ്ങളിൽനിന്നൊഴികെ മറ്റുരാജ്യങ്ങളിൽനിന്ന് നേരിട്ട് ഉംറ വിസയിൽ സൗദിയിലെത്താം. എല്ലാ സേവനങ്ങളും പാക്കേജുകളും ഓൺലൈനിൽ ലഭ്യമാണ്. തീർഥാടകർക്ക് ഉംറ സർവീസ് കമ്പനിയെയോ സ്ഥാപനത്തെയോ വിമാനം, ഹോട്ടലുകൾ, ഭക്ഷണം എന്നിവ അടക്കമുള്ള മുഴുവൻ സേവനങ്ങളും ഓൺലൈൻ വഴി തിരഞ്ഞെടുക്കാം.