അല്‍കോബാര്‍: രാജ്യത്ത് തുടര്‍ന്നു വരുന്ന അസഹിഷ്ണുതയ്ക്ക് എതിരായി മതേതര ജനാധിപത്യ കക്ഷികളുടെയും പിന്നാക്ക ദളിത് ന്യൂനപക്ഷങ്ങളുടെയും സംഘടിത രാഷ്ട്രീയ ബോധമാണ് കേരളത്തിലെ ഐക്യമുന്നണിയുടെ ചരിത്ര വിജയമെന്ന് കെഎംസിസി അല്‍കോബാര്‍ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. 

2019 ദേശീയ തെരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമത്തിലാണ് വിലയിരുത്തല്‍. കേരളീയ പൊതു സമൂഹത്തിലേക്ക് കൊലപാതക രാഷ്ട്രീയത്തിന് പരമ്പരകള്‍ സൃഷ്ടിക്കുന്ന വര്‍ക്കെതിരായ സ്ത്രീജനങ്ങള്‍ അടക്കമുള്ളവരുടെ ശക്തമായ പ്രതിരോധമാണ് വടകര കാസര്‍കോട് കണ്ണൂര്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ശബരിമല യടക്കം വിശ്വാസികളുടെ വൈകാരികതയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അജണ്ടയാക്കിയവരെ  കേരളത്തിലെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി ചെറു തോല്‍പ്പിക്കുന്ന ഫലമാണ് കേരളത്തിലെ ഐക്യമുന്നണിയുടെ മിന്നുന്ന വിജയമെന്നും സംഗമം വ്യക്തമാക്കി. 

വിജയാഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ലഡു വിതരണം നടത്തി. പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ച സംഗമം മരക്കാര്‍ കുട്ടി ഹാജി കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. 

സുലൈമാന്‍ കൂലേരി മുഖ്യപ്രഭാഷണം നടത്തി. അല്‍കോബാര്‍ ഒഐസിസി പ്രതിനിധി സഹീര്‍ മാമ്പ്ര, മീഡിയ ഫോറം പ്രതിനിധി സുബൈര്‍ ഉദിനൂര്‍,നജീബ് ചീക്കിലോട്, ഇഖ്ബാല്‍ ആനമങ്ങാട്, ഒ പി ഹബീബ് ബാലുശ്ശേരി, മൊയ്തുണ്ണി പാലപ്പെട്ടി, അബ്ദുല്‍ജബ്ബാര്‍ പൊന്നാനി, ജാബിര്‍ തൃക്കരിപ്പൂര്‍, ജുനൈദ് കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും ഹബീബ് പോയില്‍തൊടി നന്ദിയും പറഞ്ഞു. മൊയ്തീന്‍കുട്ടി കൊണ്ടോട്ടി ഖിറാഅത്ത് നടത്തി ആസിഫ് മേലങ്ങാടി, ഇബ്രാഹിം ബാദുഷ പൊന്നാനി, നവാസ് നാദാപുരം, മൊയ്തീന്‍ കോയ ചെട്ടിപ്പടി, സത്താര്‍ കമ്പില്‍, മുഹമ്മദ് പുതുക്കുടി, റസാക്ക് ചോലക്കര, ജാഫര്‍ അരീക്കോട്  എന്നിവര്‍ വിജ യാഘോഷത്തിന് നേതൃത്വം നല്‍കി.

Content Highlights: 2019 Loksabha Elections, KMCC