റിയാദ്: സൗദിയില്‍ 10 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തുവെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍-അബ്ദുല്‍ ആലി കൊറോണ വൈറസിനെക്കുറിച്ചുള്ള പ്രതിവാര പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം പത്തുപേരും സുഖം പ്രാപിച്ചതായും വക്താവ് അറിയിച്ചു. ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 27 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇവരില്‍ ആര്‍ക്കും വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും വക്താവ് അറിയിച്ചു.
സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയാണ്. കൊറോണ മൂലം മരിക്കുന്നവരുടെ എണ്ണവും കുറയുന്നുണ്ട്. ഇന്ന് വെറും 6 പേരുടെ മരണമാണ് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്. രോഗം ഭേതമാകുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നുണ്ട്.
Content Highlights: 10 cases of new U.K. Coronavirus virus mutant strain detected in Saudi Arabia