റിയാദ് : സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് നേരിട്ട് എത്തിയാൽ അഞ്ചുലക്ഷം സൗദി റിയാൽ (99 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത് യാത്രാനിരോധന നിയമങ്ങൾ ലംഘിക്കലാണ്. 14 ദിവസത്തിനിടെ കോവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ ബോഡിങ് പാസ് നൽകുന്ന സമയത്ത് വെളിപ്പെടുത്തണം. ഇല്ലെങ്കിൽ സൗദിയിലെത്തിയാൽ വ്യക്തികൾക്കും കൊണ്ടുവന്ന വിമാനക്കമ്പനികൾക്കും എതിരേ നടപടിയുണ്ടാകും. ക്വാറന്റീൻ നയം പാലിക്കാതെ മറ്റുരാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കും സമാന പിഴയുണ്ടാകും.