ദോഹ: കേരള വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട നടപടി മുസ്ലിം സമുദായത്തോടുള്ള ഇടതുപക്ഷ സർക്കാരിന്റെ വെല്ലുവിളിയാണെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. കേരളത്തിലെ മറ്റു മതവിഭാങ്ങളുടെയൊന്നും  ഇത്തരം സ്ഥാപനങ്ങളുടെ നിയമനം പിഎസ്‌സി പോലെയുള്ള സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിലല്ല നടക്കുന്നത് എന്നിരിക്കെ വെറും 120ഓളം അംഗങ്ങളുള്ള വഖഫ് ബോർഡിന്റെ നിയമനം മാത്രം പിഎസ്‌സിക്ക് വിടുന്നതിലൂടെ സർക്കാർ മുസ്ലിം സമുദായത്തെ ദ്രോഹിക്കുകയാണെന്ന് സോഷ്യൽ ഫോറം കുറ്റപ്പെടുത്തി.

അതാത് മതവിഭാഗങ്ങളുടെ സ്ഥാപനങ്ങളും സ്വത്തുക്കളും അവരവരുടേത് മാത്രമാണ്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചെയ്യേണ്ടതും  അതാത് മതവിഭാങ്ങളാണ്. അത് പൊതു സ്വത്തല്ല, ഇതിൽ സർക്കാരിന് യാതൊരു വിധ പങ്കുമില്ലെന്നും സോഷ്യൽ ഫോറം വ്യക്തമാക്കി.

ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന ഇത്തരം നിലപാടുകളിൽ നിന്ന് സർക്കാർ ഉടൻ പിന്മാറണമെന്നും വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Content Highlights: waqf appointment left to psc is a challenge to muslim community says social forum