ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ സംഘടിപ്പിക്കുന്ന വെളിച്ചം പഠനപദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ രണ്ടാം മൊഡ്യൂള്‍ പ്രകാശനം ചെയ്തു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ എമര്‍ജന്‍സി സ്പെഷ്യലിസ്റ്റ് ഡോ.അസീസ് പാലോള്‍, വക്റ മേഖലാ ജോ.സെക്രട്ടറി റബീഹ് അബ്ദുസ്സമദിന് ആദ്യകോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ച പരിപാടി, ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. വെളിച്ചം ജനറല്‍ കവീനര്‍ ഉമര്‍ഫാറൂഖ്, ചീഫ് കോഡിനേറ്റര്‍ മുജീബ് കുനിയില്‍, അഡ്മിന്‍ കവീനര്‍ അലി ചാലിക്കര തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ടാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ മേഖലാ കോ-ഓഡിനേറ്റേഴ്‌സില്‍ നിന്നോ മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തു നിന്നോ കൈപ്പറ്റാവുതാണെന്ന് ചീഫ് കോഡിനേറ്റര്‍ മുജീബ് കുനിയില്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 55221797/ 33430722