ദോഹ: കെഎംസിസി ഖത്തര്‍ കുറ്റ്യാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുറ്റ്യാടി മാമാങ്കം കായിക മത്സരം കഴിഞ്ഞ ദിവസം ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന വടം വലി മത്സരത്തോടെ സമാപിച്ചു, വേളം പഞ്ചായത്ത് കെഎംസിസി ഓവറോള്‍ ചാമ്പ്യന്മാരായി, മണിയൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനവും കുന്നുമ്മല്‍ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. ആവേശം നിറഞ്ഞ വടം - വലി മല്‌സരത്തിന്റെ ഉത്ഘാടനം കുറ്റ്യാടി എം എല്‍ എ പാറക്കല്‍ അബ്ദുല്ല വടം വലിച്ചു കൊണ്ട് നിര്‍വഹിച്ചു. മത്സരത്തില്‍ മണിയൂര്‍ പഞ്ചായത്ത് ഒന്നാം സ്ഥാനവും വേളം പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വേളത്തിനുള്ള ഓവറോള്‍ കിരീടം ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസല്‍ അരോമ സമ്മാനിച്ചു. വടം വലി മത്സരത്തിലെ വിജയികള്‍ക്കുള്ള ട്രോഫി മണ്ഡലം പ്രസിഡണ്ട് സിറാജ് മതോത്തും റണ്ണര്‍അപ്പിനുള്ള ട്രോഫി മണ്ഡലം സ്പോര്‍ട് കണ്‍വീനര്‍ ഫൈസല്‍ ചാലിലിലും വിതരണം ചെയ്തു, നേരത്തെ നടന്ന ക്രിക്കറ്റ് മത്സരത്തിലെ ചാമ്പ്യന്മാരായ വില്യാപ്പള്ളിക്കുള്ള ട്രോഫി കെഎംസിസി സംസ്ഥാന കായിക വിഭാഗം കണ്‍വീനര്‍ സിദ്ധീഖ് പറമ്പനും റണ്ണേഴ്സ്അപ് ആയ മണിയൂരിനുള്ള ട്രോഫി മണ്ഡലം ട്രഷറര്‍ സല്‍മാന്‍ എളയടവും നല്‍കി.
ക്രിക്കറ്റ് മത്സരങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ട ബെസ്റ്റ് ബൗളര്‍ അസ്ഹര്‍ മണിയൂരിന് മണ്ഡലം സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മുഹമ്മദ് പി കെ യും ബേസ്ഡ് ബാറ്റ്‌സ്മാന്‍ ആയ ഹുസൈന്‍ നു മണ്ഡലം വൈസ് പ്രസിഡണ്ട് ഫിറോസ് മണിയൂരും ടൂര്‍ണമെന്റ് മാന്‍ ഓഫ് ദി സീരീസ് ആയ ഹുസൈനു മണ്ഡലം ജനറല്‍ സിക്രട്ടറി ഷബീര്‍ മേമുണ്ടയും ട്രോഫികള്‍ വിതരണം ചെയ്തു.
മണ്ഡലം ഭാരവാഹികളായ അബ്ദുല്‍ റഹീം എന്‍ കെ, സമദ് എം കെ, സമദ് കടമേരി, ജലീല്‍ പി കെ, ജൗഹര്‍ വി കെ, കുഞ്ഞമ്മദ് തീയ്യറമ്പത്ത്. മണ്ഡലം സ്‌പോര്‍ട്‌സ് വിംഗ് അംഗങ്ങളായ അജ്മല്‍ നബീല്‍,ഹമീദ്, അസീസ് കല്ലേരി, മുഹമ്മദ് വേളം സ്വാലിഹ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ ജനറല്‍ സിക്രട്ടറി എം.പി. ഇല്യാസ്, ചന്ദ്രിക ഗവേണിങ് ബോഡി അംഗം Dr.സമദ് പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ഫൈസല്‍ കായക്കണ്ടി സമാപന സെഷന് നന്ദി പ്രകാശിപ്പിച്ചു.
Content Highlights: Velam Panchayath won championship in Kuttyadi Mamamgham