ദോഹ: ഖത്തറിലെ വളാഞ്ചേരി നിവാസികകളുടെ കൂട്ടായ്മയായ ഫെയ്സ് ഖത്തർ സംഘടിപ്പിക്കുന്ന മൂന്നാമത് ‘വളാഞ്ചേരി മേള’ നവംബർ പത്തൊമ്പത് വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് അബൂ ഹാമൂറിലെ ദോഹ മോഡേൺ സ്കൂളിൽ വെച്ച് നടക്കും.

നാല് ടീമുകളാക്കി തിരിച്ചു ഫുട്ബോൾ, ഷട്ടിൽ ബാഡ്മിൻടൺ, പെനാൽട്ടി ഷൂട്ട്ഔട്ട് തുടങ്ങി ഇരുപതോളം ഇനങ്ങൾ പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 7744 1991 / 3336 6236.