ദോഹ: മലയാള സാഹിത്യത്തില്‍ പകരം വയ്ക്കാനില്ലാത്ത വാക്കുകളുടെ മാന്ത്രികനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ കലാ-സാംസ്‌കാരിക വിഭാഗമായ 'ഗ്രാമിക' സംഘടിപ്പിച്ച ഓണ്‍ലൈന്‍ സംഗമം അനുസ്മരിച്ചു. ' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ചു 

'ബഷീര്‍ മലയാളത്തിന്റെ ഒറ്റ മരക്കാട്-ഓണ്‍ലൈന്‍ സംഗമം ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു.  അധ്യാപകനും ചരിത്ര ഗവേഷകനും നിരവധി പുരസ്‌കാരങ്ങള്‍ നേടിയ എഴുത്തുകാരനുമായ പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.  

ഖത്തറിലെ കലാ-സാംസ്‌കാരിക മേഖലയില്‍ ശ്രദ്ധേയരായ എം.ടി.നിലമ്പൂര്‍, സ്മിത ആദര്‍ശ്,  കെഎംസിസി  നേതാക്കളായ ഇല്യാസ് മാസ്റ്റര്‍, പി എ തലായി, അന്‍വര്‍ബാബു,കോയ കൊണ്ടോട്ടി, ഗ്രാമിക ഭാരവാഹികളായ ഡയറക്ടര്‍ മജീദ് നാദാപുരം അഷ്‌റഫ് വടക്കയില്‍, നവാബ് അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.സുബൈര്‍ വാണിമേല്‍, സുഹറ സലാം കാക്കനാട് എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബഷീര്‍ ഖാന്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഗ്രാമിക ചെയര്‍മാന്‍ ഒ.കെ. മുനീര്‍  സ്വാഗതവും ജില്ലാ സെക്രട്ടറി ഷബീര്‍ ഷംറാസ് നന്ദിയും പറഞ്ഞു.