ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയുടെ   യാത്രവിവരണ ഗ്രന്ഥമായ തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ പ്രകാശനം ചെയ്തു.

ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സഫ വാട്ടര്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്റഫിന് ആദ്യ പ്രതി നല്‍കി എക്കോണ്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂരാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഖത്തറിലെ  സൗദിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടഷ എന്‍.കെ.എം. മുസ്തഫ , അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോല,  അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മശ്ഹൂദ് തിരുത്തിയാട്, അബ്ദുല്‍ ഗഫൂര്‍,  ജെബി ജെ. ജോണ്‍,  ഹന്‍സ് ജേക്കബ്, ഷാജിത അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും നാസര്‍ കറുകപ്പാടത്ത് നന്ദിയും പറഞ്ഞു.