ദോഹ: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക ബില്ലുകൾ പിൻവലിച്ച നടപടി ഇന്ത്യൻ ജനതയുടെയും കർഷക സമൂഹത്തിന്റെയും ഉറച്ചു നിന്നുള്ള പോരാട്ടത്തിന്റെ വിജയമാണെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. ഈ വിജയം ഇന്ത്യൻ ജനതയ്ക്ക് പാഠമാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരെ സന്ധിയില്ലാ സമരങ്ങളിലൂടെ അന്തിമ വിജയം കൈവരിക്കാൻ സാധിക്കും എന്നതിന്റെ നേർചിത്രമാണ് കർഷക ബിൽ പാസാക്കിയവരെകൊണ്ട് തന്നെ അത് പിൻവലിപ്പിച്ച നടപടിയെന്ന് സോഷ്യൽ ഫോറം സെൻട്രൽ സെക്രട്ടേറിയറ്റ് വിലയിരുത്തി.

തികച്ചും ജനവിരുദ്ധ ബില്ലായിരുന്നു കർഷ ബില്ലുകൾ എന്ന് കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞ സ്ഥിതിക്ക് കർഷ സമരം മൂലം ജീവൻ നഷ്ടപ്പെട്ടവർക്കും മറ്റു രീതിയിലുള്ള നഷ്ട്ടങ്ങൾ സംഭവിച്ചവർക്കും മതിയായ നഷ്ടപരിഹാരം നൽകാൻ  കേന്ദ്ര സർക്കാർ തയ്യാറാകണം. സംഘപരിവാറിന്റെ ധാർഷ്ട്യമാണ് കർഷകർക്കുമേൽ ഇത്തരം നിയമങ്ങൾ ചാർത്തിയത്. അത് നീണ്ട കാത്തിരിപ്പിനും സമരങ്ങൾക്കുമൊടുവിൽ പിൻവലിച്ചത് ഇന്ത്യൻ ജനതയിൽ പ്രതീക്ഷ നൽകുന്നുണ്ട്. കർഷക സമരത്തിൽ പങ്കെടുത്ത കർഷകരെയും അതിന് നേരിട്ടും അല്ലാതെയും പിന്തുണ നൽകിയവരെയും സോഷ്യൽ ഫോറം സെൻട്രൽ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു.

തികച്ചും ജനവിരുദ്ധമായ ഈ നിയമം കർഷകർക്കുമേൽ അടിച്ചേല്പിക്കുകവഴി ദ്രോഹിക്കപ്പെട്ട ഇന്ത്യൻ ജനതയോട് പ്രധാനമന്ത്രിയും  കേന്ദ്ര സർക്കാരും മാപ്പ് പറയണമെന്നും സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ ജനറൽ സെക്രട്ടറി സഈദ് കൊമ്മാച്ചി, അബ്ദുസ്സലാം കുന്നുമ്മൽ, ഉസ്മാൻ മുഹമ്മദ്, ഉസാമ അഹമ്മദ് സംബന്ധിച്ചു.