ഖത്തറിലെ അറിയപ്പെടുന്ന കൂട്ടായ്മയായ TGPA (താന്ന്യം ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ തങ്ങളുടെ മെമ്പര്‍മാരുടെ മക്കളില്‍ പത്താംതരം , പ്ലസ്ടു  പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അവാര്‍ഡുക്കള്‍ വിതരണം ചെയ്തു. ഇന്ന് അല്‍ സദ്ദിലുള്ള IBS ന്റെ ഓഫീസില്‍ വെച്ച്  നടന്ന TGPA കുടുംബാഗങ്ങളുടെ യോഗത്തില്‍ വെച്ചാണ് അവാര്‍ഡ് ദാനം നടന്നത്. അഷ്റഫ് കുമ്മംകണ്ടത്ത് സ്വാഗതം ആശംസിച്ച യോഗത്തിന് വൈസ് പ്രഡിഡന്റ് അധ്യക്ഷത വഹിക്കുകയും,  തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി പ്രസിഡണ്ട് മുസ്തഫ മുള്ളൂര്‍ക്കര ഉത്ഘാടനം നിര്‍വഹിക്കുകയു ചെയ്തു.

മുഖ്യാതിഥി കൂടിയായ സൗഹൃദ വേദി പ്രസഡന്റ് ഠഏജഅ വൈസ് പ്രസിഡന്റും കൂടിയാണ് കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.

ജനറല്‍ സെക്രട്ടറി സുബൈര്‍ ടിജിപിഎയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദമാക്കി. ഹബീബ് ചെമ്മാപ്പിള്ളി പരിപാടികള്‍ നിയന്ത്രിച്ചു. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകാള്‍ പ്രകാരം നടത്തിയ ലളിതമായ ചടങ്ങില്‍ എക്‌സികുട്ടീവ് അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.