ദോഹ: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന് കീഴില്‍ നടന്നു വരുന്ന ഖുര്‍ആന്‍ ഹദീഥ് ലേണിങ്ങ്‌സ്‌കൂള്‍ (ക്യൂ. എച്ച്. എല്‍. എസ്) വാര്‍ഷിക പൊതു പരീക്ഷ നവംബര്‍ 29 നു നടക്കും. ഖത്തറില്‍ നിന്നും പരീക്ഷ എഴുതുന്നവരില്‍ കൂടുതല്‍ മാര്‍ക്ക് നേടി ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കാന്‍ ഖത്തര്‍ കേരളാ ഇസ് ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായി ക്യൂ.എച്ച്.എല്‍.എസ് വിംഗ് കണ്‍വീനര്‍ സി.പി ഷംസീര്‍ അറിയിച്ചു.
മര്‍ഹൂം അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ അടിസ്ഥാനമാക്കി നടത്തുന്ന പരീക്ഷയില്‍ സൂറത്തു-ത്ത്വൂര്‍, സൂറത്തുന്നജ്മ്, സൂറത്തുല്‍ഖമര്‍, സൂറ:റഹ്മാന്‍, സൂറ:അല്‍വാഖിഅ: എന്നിവയാണ് സിലബസില്‍ ഉള്ളത്. ഒബ്ജക്റ്റീവ് ടൈപ്പ് രൂപത്തിലുള്ള ചോദ്യങ്ങള്‍ മാത്രമായിരിക്കും വാര്‍ഷിക പൊതുപരീക്ഷക്ക് ഉണ്ടായിരിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:3310 5963 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Reward for Winners-QHLS FINAL EXAM