ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ അല്‍ അറബി സ്പോര്‍ട്സ് ക്ലബില്‍ നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി ഇന്‍സ്ട്രകടര്‍മാരുടെ സംഗമം സംഘടിപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ.എന്‍ സുലൈമാന്‍ മദനി സംഗമം ഉദഘാടനം ചെയ്തു.
മനുഷ്യനെ മാനസികമായും ശാരീരികമായും സ്ഫുടം ചെയ്തെടുക്കുവാനുള്ള വിശുദ്ധഖുര്‍ആനിന്റെ അതുല്യശക്തി സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വമുള്ളവരാണ് ഖുര്‍ആന്‍ അധ്യാപകരെന്ന് അദ്ദേഹം പറഞ്ഞു. ശൈലി സൗന്ദര്യം കൊണ്ട് ഖുര്‍ആനെ വെല്ലാന്‍ മറ്റൊരു ഗ്രന്ഥത്തിന് സാധിക്കുകയില്ല. ഈ സൗന്ദര്യം പഠിതാക്കളിലേക്ക് പകര്‍ന്നു നല്‍കുമ്പോഴാണ് ഒരു അദ്ധ്യാപകന് വിജയിക്കുന്നത് സുലൈമാന്‍ മദനി ചൂണ്ടിക്കാട്ടി.
ഖുര്‍ആന്‍ പഠനം ലക്ഷ്യവും പ്രാധാന്യവും എന്ന വിഷയത്തില്‍ അബ്ദുല്‍ ഹക്കീം മദനി ക്ലാസെടുത്തു. മുജീബ് റഹ്മാന് മദനി, അഹ്മദ് അന്‍സാരി, ഇംതിയാസ്, അബ്ദുല്ലത്തീഫ് നല്ലളം എന്നിവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ ലേണിംഗ് സ്കൂള്‍ ചെയര്മാന് സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. മഹ്റൂഫ് മാട്ടൂല്‍ സ്വാഗതവും ബഷീര്‍ അന്‍വാരി നന്ദിയും പറഞ്ഞു.