ദോഹ: ഖത്തര്‍ ആദ്യമായി ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന് വേദിയാവുമ്പോള്‍ കളിയാരാധകര്‍ക്കായി ഒരുങ്ങുന്നത് ആഘോഷ പൂരം. ഡിസംബര്‍ 9 മുതല്‍ 21 വരെ ദോഹ സ്പോര്‍ട്സ് പാര്‍ക്കില്‍ ഒരുക്കുന്ന ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് ഫാന്‍ സോണ്‍ ആട്ടവും പാട്ടും തീറ്റയുമായി കൂറ്റന്‍ സ്‌ക്രീനുകളില്‍ കളി ആസ്വദിക്കാനുള്ള അവസരമൊരുക്കും.
ദിവസവും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 12 വരെയാണ് ഫാന്‍സോണ്‍ പ്രവര്‍ത്തിക്കുക. ലിവര്‍ പൂള്‍ എഫ്സി, കോപ്പ ലിബര്‍ട്ടാഡോര്‍സ് ജേതാക്കളായ ഫ്ളമിംഗോ, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാംപ്യന്‍ അല്‍സദ്ദ് എഫ്സി തുടങ്ങിയ ടീമുകളെ നേരില്‍ കാണാനും ഫാന്‍സോണില്‍ അവസരമുണ്ടാവും. സ്പേസ്, ദി ലൈറ്റ്നിങ് സീഡ്സ് തുണീഷ്യ ആലിയന്‍സ് തുടങ്ങിയ സംഗീത പരിപാടികള്‍ ആകര്‍ഷണീയമാവും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ കാണികളെ ആസ്വദിപ്പിക്കും. ബ്രസീലിയന്‍ സാംബ ഗ്രൂപ്പ്, മെക്സിക്കന്‍ മരിയാച്ചി ബാന്‍ഡ്, ഇന്റര്‍നാഷനല്‍ ഡിജെകള്‍ തുടങ്ങിയവ ജനക്കൂട്ടത്തിന് ആവേശം പകരും.
ഇതിനു പുറമേ ഖത്തറിലെ വിവിധ പ്രവാസി സമൂഹങ്ങള്‍ പരമ്പരാഗത പാട്ടും നൃത്തവുമായി ഫാന്‍ സോണിലെത്തും. ഫാന്‍സോണിലേക്കുള്ള പ്രവേശനം സൗജന്യമാണ്. പ്രാദേശിക വിഭവങ്ങള്‍ക്കു പുറമേ, മെക്സിക്കന്‍ ഡിഷുകള്‍, ബ്രാന്‍ഡഡ് ബര്‍ഗര്‍, പിസ്സ, ഐസ് ക്രീം തുടങ്ങിയ രുചിഭേദങ്ങളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.
Content Highlights: Qatar world cup football