ദോഹ: ഖത്തറില്‍ പുകവലിക്കുന്ന പുരുഷന്മാരുടെ എണ്ണം കുറയുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ആദ്യമായാണ് പുകവലിക്കാരുടെ എണ്ണം രാജ്യത്ത് കുറയുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. 

2000 മുതല്‍ 2025 വരെയുള്ള പുകവലി സംബന്ധമായ ട്രെന്റ് ആണ് റിപോര്‍ട്ട് വിശദീകരിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ലോകത്താകമാനം പുകവലിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. 

2000-ല്‍ ഖത്തറിലെ 15 വയസിന് മുകളിലുള്ള പുരുഷന്മാരിലെ പുകവലി ഉപയോഗം 30.2 ശതമാനമായിരുന്നു. 2005ല്‍ അത് 29.5 ശതമാനമായി. 2020ഓടെ ഇത് 28.1 ശതമാനമായും 2025ല്‍ 27.5 ശതമാനമായും  കുറയുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്