ദോഹ: ഈ വര്‍ഷത്തെ ലോക വനിതാദിനം സംസ്കൃതി സമുചിതമായി ആചരിച്ചു. സംസ്കൃതി വനിതാവേദി സംഘടിപ്പിച്ച പരിപാടിയില്‍ കേരള സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല 'സ്ത്രീ പദവിയും സാമൂഹ്യ നീതിയും ' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സംസ്കൃതി വനിതാ വേദി കൂട്ടായ്മ സംവിധാനം ചെയ്ത നൃത്ത സംഗീത ദൃശ്യാവിഷ്കാരം ''പെണ്ണടയാളങ്ങള്‍ ' അരങ്ങേറി. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഈ ദൃശ്യ വിരുന്നില്‍ 80ഓളം കലാകാരികളും കലാകാരന്മാരും അണിനിരന്നു. കേരളത്തിലെ സ്ത്രീ മുന്നേറ്റങ്ങളുടെയും നവോത്ഥാനത്തിന്റെയും ചരിത്രം അനാവരണം ചെയ്ത പരിപാടി നിറഞ്ഞ കയ്യടികളോടെ ഐസിസി അശോക ഹാളില്‍ തിങ്ങിനിറഞ്ഞ കാണികള്‍ വരവേറ്റു.
പൂമാതെയ് പൊന്നമ്മയയി ദര്‍ശന രാജേഷ്, പഞ്ചമിയായി ദേവിക വിനോദ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ വിവിധ കാലഘട്ടങ്ങളിലെ സ്ത്രീ മുന്നേറ്റങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്തു. ഫിറോഷ് മൂപ്പന്, സജു, കൃഷ്ണന് ഉണ്ണി എന്നിവരാണ് സംവിധാനം നിര്‍വഹിച്ചത്. സംഗീതം-രതീഷ് മാത്രാടന്‍, ദീപ, നിയന്ത്രണം-ഷാജി കണയങ്കോട്, വസ്ത്രാലങ്കാരം-രാഖി വിനോദ്, രംഗ സജ്ജീകരണം-ദിനേശന് പലേരി, നൃത്തസംവിധാനം നിര്‍വഹിച്ചത് ഷെഫീഖ് മാസ്റ്റര്‍, ആതിര , ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ്. ക്രിയാത്മക സംഭാവനകള്‍ നല്‍കിയത് ബിജു പി മംഗലം. സാങ്കേതിക സഹായം നിര്‍വഹിച്ചത് വിനോദ് വള്ളിക്കോല്‍, ഫൈസല്‍ അരിക്കട്ടയില്‍, ഷണ്ജിത് മുണ്ടമട്ട എന്നിവരും പ്രോഗ്രാം കോഓര്‍ഡിനേഷന്‍ അര്‍ച്ചന ഓമനക്കുട്ടന് രാജീവ് രാജേന്ദ്രന് എന്നിവരും ആയിരുന്നു.
സംസ്കൃതി വനിതാ വേദി പ്രസിഡന്റ് സിനി അപ്പു, സെക്രട്ടറി അര്‍ച്ചന ഓമനക്കുട്ടന്, ജോ. സെക്രട്ടറി സുനീതി സുനില്‍, വൈസ് പ്രസിഡന്റ് രാഖി വിനോദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ചടങ്ങില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന സംസ്കൃതി അംഗങ്ങളായ ഇ. കേളപ്പന്, തോമസ് മാത്യു എന്നിവര്‍ക്ക് സംസ്കൃതി യാത്രയപ്പ് നല്കി. സംസ്കൃതി പ്രസിഡന്റ് എ.സുനില്‍, ജനറല്‍ സെക്രട്ടറി പി.വിജയകുമാര്‍ യൂണിറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Content Highlights: qatar samskrithi women day celebration