ദോഹ : ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ ക്യു. എച്ച്. എല്‍.എസ്.വിംഗ് സംഘടിപ്പിക്കുന്ന അഞ്ചാമത്ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ മാര്‍ച്ച് മാസം 26 നു ഓണ്‍ലൈന്‍ വഴി നടക്കും. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വ്യത്യസ്ഥ സിലബസ് പ്രകാരം രണ്ടു കാറ്റഗറിയിലാണ്  പരീക്ഷ നടക്കുക. ഓണ്‍ലൈന്‍ വഴിയായതിനാല്‍ ലോകത്തിന്റെ ഏത് ഭാഗത്തുള്ളവര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 

മര്‍ഹൂം മുഹമ്മദ് അമാനി മൗലവിയുടെ തഫ്‌സീര്‍ അടിസ്ഥാനമാക്കിയുള്ള ഒബ്ജക്റ്റീവ് ടൈപ്പ്   ചോദ്യങ്ങളായിരിക്കും ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്കുണ്ടാവുക.  പരീക്ഷ പഠനത്തിന് പ്രത്യേകം തയ്യാറാക്കിയ  പരീക്ഷ സഹായി ലഭ്യമാണ്. കുട്ടികള്‍ക്കായി മാതൃക ചോദ്യങ്ങളുംഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 12 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി.മുതിര്‍ന്നവര്‍ക്ക്‌ https://forms.gle/Gtqs8vLXw1yh4fS39 എന്ന ഗൂഗിള്‍ ഫോം രെജിസ്റ്റര്‍ ചെയ്യാം.

പതിനഞ്ചും അതിനു താഴെയും പ്രായമുള്ള കുട്ടികള്‍ താഴെ കാണുന്ന ലിങ്കിലൂടെ പേര് രജിസ്റ്റര്‍ചെയ്യാവുന്നതാണ് https://forms.gle/TYuF4Y8t2JdJ5uJA8

കൂടുതല്‍ വിവരങ്ങള്‍ക്ക്: 33448821,30677516