ദോഹ: ഖത്തര്‍ കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ കാരുണ്യത്തിനൊരു കൈത്താങ്ങ് പദ്ധതിയില്‍ സിഎച്ച് സെന്റര്‍ സഹായനിധിയിലേക്ക് പ്രഖ്യാപിച്ച തുക കൈമാറി. സിഎച്ച് സെന്റര്‍ ഖത്തര്‍ കോര്‍ഡിനേറ്റര്‍  എന്‍ ബഷീറിന് പഞ്ചായത്ത് ഭാരവാഹികള്‍ അബൂഹമൂറില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് തുക കൈമാറിയത്. ഡയാലിസിസിനായി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി മുഖേനയാണ് തുക സമാഹരിച്ചത്.  

കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍ ഉദിനൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കെഎംസിസി തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ മുഹമ്മദലി അധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ റഹ്മാന്‍, ട്രഷറര്‍ ഷക്കീര്‍ അഹ്മദ് സംസാരിച്ചു. ചടങ്ങില്‍ വെച്ച് പഞ്ചായത്ത് കമ്മിറ്റിയുടെ വക 'പലതുള്ളി പെരുവെള്ളം' ഭണ്ഡാര വിതരണം കെഎംസിസി മുന്‍ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം വി  ബഷീര്‍ എംടിപി മുഹമ്മദ് കുഞ്ഞിക്ക് നല്‍കി നിര്‍വഹിച്ചു.