ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ നടന്നു വരുന്ന വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ അവസാന മൊഡ്യൂള്‍ (മൊഡ്യൂള്‍ 30) സ്റ്റഡി മെറ്റീരിയല്‍ പ്രകാശനം ചെയ്തു. 

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാിധ്യവും പ്രവാസി  കോഓര്‍ഡിനേഷന്‍ സമിതി കവീനറുമായ  മശ്ഹൂദ് തിരുത്തിയാട്,  റോഷിക് ചേന്ദമംഗല്ലൂരിനു ആദ്യകോപ്പി നല്‍കി പ്രകാശനകര്‍മം നിര്‍വഹിച്ചു.  ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഫീസിലും ഓണ്‍ലൈനിലുമായി നടന്ന പരിപാടി ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. വെളിച്ചം ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷനായിരുു. മുജീബ് കുനിയില്‍, ഡോ. റസീല്‍, ഉമര്‍ ഫാറൂഖ്, മുഹമ്മദ് ഷൗലി, റഷീദ് കണ്ണൂര്‍, സുഹറ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

2015ല്‍ ആരംഭിച്ച വെളിച്ചം രണ്ടാം ഘട്ടം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണു പൂര്‍ത്തിയാവുന്നത്. കൂടുതല്‍ പുതുമകളോടെയും വൈവിധ്യങ്ങളോടെയും വെളിച്ചം മൂന്നാം ഘട്ടം 2021 സെപ്റ്റംബര്‍ മാസം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മുപ്പതാം മൊഡ്യൂള്‍ സ്റ്റഡി മെറ്റീരിയല്‍ ഏരിയ കോ-ഓഡിനേറ്റര്‍മാരില്‍ നിന്നോ മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്തു നിന്നോ കൈപ്പറ്റാവുന്നതാണെന്ന ചീഫ് കോ-ഓഡിനേറ്റര്‍ മുഹമ്മദ് ശൗലി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 70011413/ 74421250/ 55338432/ 77040101 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.