ദോഹ: ഒമ്പതാമത് എം ബി എം -വാഖ് പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ യുണൈറ്റഡ് കേരളയും ടീ ടൈം എഫ് സിയും തമ്മില്‍ ഏറ്റുമുട്ടും . വെള്ളിയാഴ്ച നടന്ന വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ യുണൈറ്റഡ് കേരള ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എഫ് സി കൊച്ചിനെ പരാജയപ്പെടുത്തി. ആകാശിന്റെ ഗോളില്‍ മുന്നിട്ടു നിന്ന എഫ് സി കൊച്ചിന് രണ്ടാം പകുതിയില്‍ യുണൈറ്റഡ് കേരളക്ക് ലഭിച്ച രണ്ടു പെനാല്‍റ്റിക്ക് മുമ്പില്‍ അടിയറവു പറയുകയായിരുന്നു. എഫ് സി കൊച്ചിന് ഇരു പകുതികളിലും മികച്ച പോരാട്ടം കാഴ്ചവെച്ചങ്കിലും യുണൈറ്റഡ് കേരളയെ തളക്കാനായില്ല. ജൈകിഷനാണ് യുണൈറ്റഡ് കേരളക്ക് വേണ്ടി രണ്ടു ഗോളുകള്‍ നേടിയത്. യുണൈറ്റഡ് കേരളയുടെ ജസീമാണ് കളിയിലെ കേമന്‍.
ടീ ടൈം എഫ് സിയും കിയ ഖത്തറുമായി നടന്ന രണ്ടാമത്തെ സെമി മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ടീ ടൈം ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയത്. മികച്ച ആക്രമണ -പ്രത്യാക്രമണങ്ങളോടെ കാണികള്‍ക്കു മികച്ച ഫുട്ബാള്‍ വിരുന്നു സമ്മാനിച്ച മത്സരത്തില്‍ ജിജോ ജോസഫിന്റെയും സാദിക്കിന്റെയും മനോഹരമായ ഗോളുകളിലൂടെയാണ് ലീഡ് നേടിയത്. രണ്ടാം പകുതിയില്‍ പൊരുതി കളിച്ച കിയ ഖത്തര്‍ ജുനൈസ് നേടിയ ഗോളിലൂടെ വിജയ പ്രതീക്ഷ നേടിയെങ്കിലും ടീ ടൈം എഫ് സിയുടെ പ്രതിരോധ നിര ഭേദിക്കാന്‍ കിയ ഖത്തറിന്റെ മുന്നേറ്റ നിരക്കായില്ല. ടീ ടൈം എഫ് സിയുടെ സതീശനാണ് മാന്‍ ഓഫ് ദി മാച്ച് .
സെമി ഫൈനലിനോടനുബന്ധിച്ചു നടന്ന പ്രദര്‍ശന മത്സരത്തില്‍ സ്പോണ്‍സേര്‍സ് ഇലവനെതിരെ ടീം റേഡിയോ സുനോ വിജയികളായി. മാര്ച് 15-നു നടക്കുന്ന ഫൈനല്‍ മത്സരത്തോടനുബന്ധിച്ചു കഴിഞ്ഞ മാസം ദുബായില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ നേടിയ കപ്പ് കണികള്‍ക്കായി പ്രദര്‍ശിപ്പിക്കുമെന്നു സഘാടകര്‍ അറിയിച്ചു. കൂടാതെ പ്രമുഖ മിമിക്രി കലാകാരനും ഗായകനുമായ നിസാം കാലിക്കറ്റ് നടത്തുന്ന കലാ പരിപാടികളും പ്രമുഖ കലാകാരന് ഉദയ് എടപ്പാള്‍ അവതരിപ്പിക്കുന്ന സാന്‍ഡ് ആര്‍ട്ട് ഷോയും ഉണ്ടായിരിക്കും. മണല്‍ തരികളാല്‍ ഖത്തറിന്റെ ചരിത്രം ആവിഷ്കരിക്കുന്ന ലൈവ് ഷോ കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവമായിരിക്കും. വൈകീട്ട് 6:30 മുതല്‍ ദോഹ സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടികള്‍ അരങ്ങേറുക.
Content Highlights: qatar doha mbm waq football tournament united kerala and tea time fc enters final