ദോഹ:കോവിഡ്  പ്രതിസന്ധി കാലത്ത് ഖത്തറില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത വളണ്ടിയര്‍മാരെ ആദരിച്ചു കള്‍ച്ചറല്‍ ഫോറം ഖത്തര്‍. വിവിധ വകുപ്പുകളുടെ ഹെല്‍പ്‌ഡെസ്‌കുകള്‍ വഴി കള്‍ച്ചറല്‍ ഫോറത്തിന്റെ സഹായം  തേടി ആളുകളെത്തിയപ്പോള്‍ അവര്‍ക്ക് വേണ്ടി രാപകലില്ലാതെ ഓടി നടന്ന തങ്ങളുടെ വളണ്ടിയര്‍മാരെയാണ് കള്‍ച്ചറല്‍ ഫോറം ആദരിച്ചത്.

കോവിഡ് പ്രതിസന്ധിയില്‍ ജോലിയില്ലാതെയും ഭക്ഷണമില്ലാതെയും രോഗങ്ങള്‍ കൊണ്ടും പ്രയാസപ്പെട്ടു നിരവധി ആളുകളെ ഖത്തറിലും നാട്ടിലേക്കെത്തിക്കുന്നതിനുമായി ഏറെ പ്രവര്‍ത്തിച്ച സംഘടനയായിരുന്നു കള്‍ച്ചറല്‍ ഫോറം ഖത്തര്‍. വെള്ളിയാഴ്ച സി.ഐ.സി റയ്യാന്‍ സോണ്‍ ഓഫീസില്‍ വെച്ച് നടന്ന 'ഹൃദയാലിംഗനം'എന്ന പേരില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ റെഡ്ക്രസന്റ്  കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ആന്റ് വോളണ്ടീര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുന ഫാദില്‍ അല്‍ സുലൈത്തി മുഖ്യാതിഥി ആയിരുന്നു.

കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ച പരിപാടി പ്രസിഡന്റ് താജ് ആലുവ ഉദ്ഘാടനം ചെയ്തു. ഐ സി ബി എഫ് പ്രസിഡന്റ് ബാബുരാജ് അനുമോദിച്ചു സംസാരിച്ചു. അസീം ടെക്‌നോളജീസ് സി ഇ ഒ ഷഫീഖ് കബീര്‍, കേരള ഫുഡ്‌സ് എം ഡി അബ്ദുല്ല ഉള്ളാടത്ത്,കെയര്‍ ആന്റ് ക്യൂര്‍ ഗ്രൂപ്പ് എംഡി  ഇ പി അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അസീം ടെക്‌നോളജീസിന് പ്രസിഡന്റ് ഡോ. താജ് ആലുവയും കേരള ഫുഡ് സെന്റര്‍ ഗ്രൂപ്പിന്  വൈസ് പ്രസിഡന്റ് തോമസ് സകരിയയും കെയര്‍ ആന്റ് ക്യൂര്‍ ഗ്രൂപ്പിന് സ്ട്രാറ്റജിക് അഡൈ്വസര്‍ സുഹൈല്‍ ശാന്തപുരം എന്നിവര്‍
കള്‍ച്ചറല്‍ ഫോറത്തിന്റെ അനുമോദന ഉപഹാരം സമ്മാനിച്ചു.കള്‍ച്ചറല്‍ ഫോറം സെക്രട്ടറി റഷീദലി സ്വാഗതവും കമ്യൂണിറ്റി സര്‍വീസ് എക്‌സിക്യൂട്ടീവ് ഡോ.നൌഷാദ് നന്ദിയും പറഞ്ഞു.