ദോഹ: മാനസികാരോഗ്യ രംഗത്ത് കടുത്ത വെല്ലുവിളി നേരിടുന്ന സമകാലിക ലോകത്ത് സമാശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പുതിയ കാലത്തോട് സംവദിക്കാന്‍ മാനസികാരോഗ്യ ക്യാമ്പയിനുമായി മുന്നിട്ടിറങ്ങുകയാണ് യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍. പ്രതീക്ഷ കൈവിടരുത് എന്നര്‍ത്ഥം വരുന്ന 'ഡോണ്ട് ലൂസ് ഹോപ്പ്' എന്ന പേരിലായിരിക്കും കാമ്പയിന്‍ അറിയപ്പെടുക. ജനുവരി മുതല്‍ മാര്‍ച്ച് വരെ മൂന്ന് മാസക്കാലം നടക്കുന്ന കാമ്പയിനില്‍ പൊതുജനങ്ങള്‍ക്ക് ഉപകരിക്കുന്ന വ്യത്യസ്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കും.

കോവിഡ് മഹാമാരി എല്ലാവരെയും പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഈ കാലത്ത് ലോകത്താകമാനം ഉത്കണ്ഠയും ആകുലതകളും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സന്തോഷകരവും ആരോഗ്യകരവുമായ വ്യക്തി-കുടുംബ-സാമൂഹിക ജീവിതം നയിക്കുന്നതിനാവശ്യമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അതുവഴി സമൂഹത്തെ ബോധവത്കരിക്കുവാനും സാധിക്കുമെന്നും സംഘാടകര്‍ സൂചിപ്പിച്ചു. 

കാമ്പയിനിന്റെ സുഗമമായ നടത്തിപ്പിന് ഖത്തറിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന സംഘാടക സമിതി കഴിഞ്ഞ ദിവസം രൂപീകരിച്ചു. കെയര്‍ ആന്റ് ക്യൂഅര്‍ മാനേജിംഗ് ഡയറക്ടര്‍ ഇ പി അബ്ദുറഹിമാന്‍ മുഖ്യ രക്ഷാധികാരിയായി തിരഞ്ഞടുക്കപ്പെട്ടു. ഡോ. മുനീര്‍ അലി, ഡോ. നിഷാന്‍ പുരയില്‍, ഡോ. ബിജു ഗഫൂര്‍, അബ്ദുല്‍ ലത്തീഫ് നല്ലളം, ഖലീല്‍ അമ്പലത്ത്, അഷ്ഹദ് ഫൈസി, എ പി മണികണ്ഠന്‍, വി സി മഷ്ഹൂദ്, ഷീല ടോമി, വര്‍ദ മാമുകോയ (രക്ഷാധികാരികള്‍) ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി (ചെയര്‍മാന്‍) സി ഒ ഒ അമീര്‍ ഷാജി, ഫോക്കസ് ലേഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദില മുനീര്‍ (വൈസ് ചെയര്‍മാന്‍മാര്‍) ഡോ കെ റസീല്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവര്‍ സംഘാടക സമിതിയിലെ പ്രധാന ഭാരവാഹികളായിരിക്കും. 

മറ്റു ഭാരവാഹികളായി,  ആശിക് ബേപ്പൂര്‍, മുബാറക്ക് രണ്ടത്താണി, സാബിക്കുസ്സലാം, അസ്മിന നാസര്‍ (കോര്‍ ടീം), സഫീറുസ്സലാം, അനീസ് സി എച്ച്, മിദ് ലാജ് ലത്തീഫ്, റഫീക്ക് കാരാട്, ശുക്കൂര്‍ വയനാട്, ആശിഫ് അസീസ്, ഹസനുല്‍ ബന്ന, ദില്‍റുബ ദസ്തഗീര്‍ (ഫൈനാന്‍സ്), നാസര്‍ ടി പി, ശനീജ് എടത്തനാട്ടുകര, ഷാഹിദ് നല്ലളം, അബ്ദുല്‍ ബാസിത്ത്, ഹസീബ് ഹംസ, ജസീല നാസര്‍, സിജില സഫീര്‍, നുബുല (പി ആര്‍), ഹമദ് ബിന്‍ സിദ്ദീഖ്, മുഹമ്മദ് സദീദ്, അബ്ദുല്‍ വാരിസ് എം എ, റംഷാദ് ടി പി, മുജീബ് കുറ്റ്യാടി, ഷഫീഖ്, സുആദ അമീന്‍ (മീഡിയ), ഫാഇസ് എളയോടന്‍, അഹ്മദ് മുസ്തഫ, ജസീം, അനീസ് അബ്ദുല്‍ അസീസ്, മുഹ്‌സിന വി, ഹുസ്‌ന (വളണ്ടിയേര്‍സ്), അമീനുര്‍റഹ്മാന്‍ എ എസ്, ഹാഫിസ് ഷബീര്‍, സിബി, മുജീബ്‌റഹ്മാന്‍ മദനി, സജീര്‍, ജഷ്മിന, നിഷാദ (ക്രൈസിസ് മാനേജ്‌മെന്റ്), മൊയ്തീന്‍ ഷാ, ഫഹ്‌സീര്‍ റഹ്മാന്‍, ബാസില്‍ കെ എന്‍, നബീല്‍ ഉമ്മര്‍, ആശിക് കെ, ഇജാസ്, അസ്ഹര്‍, ഫര്‍സീന, സാഹിറ അബ്ദുല്‍ ഹമീദ് (ഇവന്റ്‌സ്), റാഷിക് ബക്കര്‍, ഫസലുര്‍റഹ്മാന്‍, ഷംവീല്‍, ദില്‍ബ മിദ് ലാജ്, ജിസ്‌നി (ക്യൂ സി) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. 

കാമ്പയിനിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനങ്ങള്‍, കായിക - സാഹിത്യ മത്സരങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ സംഘടിപ്പിക്കും. കാമ്പയിന്റെ ഉദ്ഘാടന പരിപാടിയില്‍ സാമൂഹ്യ സാംസ്‌കാരിക വിദ്യഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്നും സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.