ദോഹ: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കു കേരളത്തില്‍ ഏര്‍പ്പെടുത്തിയ ക്വാറന്റീന്‍ പിന്‍വലിക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ല കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപെട്ടു.കോവിഡ് കാരണം 2 വര്‍ഷത്തോളമായി നാട്ടിലെത്താന്‍ കഴിയാതിരുന്ന പലരും ഏറെ കഷ്ടപ്പെട്ട് അവധി സ്വന്തമാക്കി നാട്ടില്‍ എത്തുമ്പോള്‍ 7 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നത് അനീതിയാണെന്നും,  വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ക്കു മാത്രം ഹോം ക്വാറന്റീന്‍ നിര്‍ദ്ദേശിക്കണം.

അടിയന്തര ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ പുന:സ്ഥാപിക്കണമെന്നും കേന്ദ്ര വ്യോമയാനമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നിവര്‍ക്കും, പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരോടും നിവേദനത്തില്‍ ആവശ്യപ്പെട്ടു.പ്രസിഡന്റ് ജിജി ജോണ്‍ അധ്യഷത വഹിച്ച മീറ്റിംഗില്‍ റെജി കെ ബേബി, തോമസ് കുര്യന്‍, കുരുവിള കെ ജോര്‍ജ്, ഫിലിപ്പ് പി ജോണ്‍, അനീഷ് ജോര്‍ജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

സംഘടനയുടെ മറ്റൊരു അറിയിപ്പ് 

ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേയോട് അനുബന്ധിച്ച് ഫെബ്രുവരി 8 തിയതി 10 മണിക്ക്, ഫോട്ടയുടെ നേതൃത്തത്തില്‍ വടംവലി മത്സരം നടത്തുന്നതായിരിക്കും, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമ്കള്‍ 55857018 / 55532538 നമ്പറില്‍ ബന്ധപെടണം.