ദോഹ: ജിംസ് കപ്പ് വോളിഖ് വോളി ഫെസ്റ്റ് ആസ്പയര്‍ അക്കാഡമിയില്‍ സമാപിച്ചു. ജിംസ് ഉദയ മട്ടന്നൂര്‍ ടീം ആണ് അഞ്ച് ദിവസം നീണ്ടു നിന്ന ടൂര്‍ണമെന്റില്‍ കിരീടം ചൂടിയത്. വെള്ളിയാഴ്ച വൈകീട്ട് നടന്ന ഫൈനലില്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്കാണ്  ജിംസ് ഉദയ ബ്രദേഴ്‌സ് വാണിമേലിനെ കീഴടക്കി കപ്പില്‍ മുത്തമിട്ടത്. 

ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഈ രണ്ട് ടീമുകളെ കൂടാതെ അകോണ്‍ സ്വപ്ന ബാലുശ്ശേരി, സെന്റ് പോള്‍ സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്, അര്‍ച്ചന പഴങ്കാവ്, ബ്രദേഴ്‌സ് മൂലാട് എന്നീ ടീമുകളും മാറ്റുരച്ചിരുന്നു.

ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ പ്രസിഡന്റ് ഡോ. മോഹന്‍ തോമസ് ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു. ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ സീ ഷോര്‍ ഗ്രൂപ്പ് മേധാവി മുഹമ്മദലി, അല്‍ ബലാദി പ്രതിനിധികള്‍, മറ്റ് പ്രയോകര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.