ദോഹ: ഖുര്‍ആന്‍ പഠന രംഗത്തെ ജനകീയ സംരംഭമായ വെളിച്ചം പഠന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ ഉന്നത വിജയികളെ ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന സമ്പൂര്‍ണ കോര്‍ഡിനേറ്റര്‍സ് മീറ്റില്‍ ആദരിച്ചു. 

സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ് മുഖ്യാതിഥിയായിരുന്നു. വിശ്വാസികളുടെ ജീവിതത്തിന്റെ കര്‍മ പദ്ധതി എന്ന നിലക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ സമയം കണ്ടെത്തേണ്ടതുണ്ടെന്ന് ഷറഫ് പി ഹമീദ് പറഞ്ഞു.
 
വെളിച്ചം ഖത്തര്‍ ചെയര്‍മാന്‍ സിറാജ് ഇരിട്ടി അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്ലത്തീഫ് നല്ലളം ഉദ്ഘാടനം ചെയ്തു. വെളിച്ചം കണ്‍വീനര്‍ ഉമര്‍ ഫാറൂഖ്, ചീഫ് കോര്‍ഡിനേറ്റര്‍ മുജീബ് കുനിയില്‍, എക്സാം കണ്‍വീനര്‍ ഹമീദ് കല്ലിക്കണ്ടി, ഷൈജല്‍ ബാലുശ്ശേരി, ഡോ. റസീല്‍, അബ്ദുറഹ്‌മാന്‍ മദനി, സൈനബ അന്‍വാരിയ്യ തുടങ്ങിയവര്‍ സംബന്ധിച്ചു.