ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിന് കീഴില്‍ സലത്വ ജദീദില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ മദ്രസയുടെ 2020-21 വര്‍ഷത്തെ വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ പഠനരംഗത്തും മികച്ച വിജയം കാഴ്ചവെക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു.

അഞ്ചാം തരത്തിലെ പൊതുപരീക്ഷയില്‍ ഫാത്തിമ സഹ്‌റ -ഒന്ന്, ഫഹ്മീദ -രണ്ട്, ഫാത്തിമ റിദ -മൂന്ന് എന്നിങ്ങനെ റാങ്കുകള്‍ നേടി.

ഒന്നാം തരത്തില്‍ അബ്ദുള്ള കെ ടി, അല്‍ഹാന്‍ ഹൈദര്‍, ഇഹാന്‍ അബ്ദുല്‍ വഹാബ് എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. രണ്ടാം തരത്തില്‍  തൂബാ ഫാത്വിന്‍, ഹുദാ നഈം, നൗറില്‍ നൗഷാദ് എന്നിവരും മൂന്നാം തരത്തില്‍ ഫൈസ ഹയാല്‍, ഹാദി മുഹമ്മദ്, ആയിശ നൂറിന്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. നാലാം തരത്തില്‍ ആയിഷ ആലിയ ഫൈഹ ലീം എന്നിവര്‍ ഒന്നാം റാങ്ക് പങ്കിട്ടു. ഹിജാസ്  അബ്ദുള്ള രണ്ടും, സംറീന്‍ സമീര്‍ഷ മൂന്നും സ്ഥാനങ്ങള്‍ നേടി. ആറാം തരത്തില്‍ ഫാത്തിമ ഹുദ, മുഹമ്മദ് നാദിഷ്, ഷസാ സിദ്ദീഖ് എന്നിവര്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് റാങ്കുകള്‍ നേടി. ഏഴാം തരത്തില്‍ റസാന്‍ അബ്ദുല്‍ ഹമീദ്, ഫാത്തിമ റന, മുഹമ്മദ് നിഹാല്‍ എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

സി.പി ശംസീര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ അധ്യാപകരായ ഉമര്‍ ഫൈസി, മുജീബ് റഹ്മാന്‍ മിശ്കാത്തി എന്നിവര്‍ ഫല പ്രഖ്യാപനം നിര്‍വഹിച്ചു. സ്വലാഹുദ്ദീന്‍ സ്വലാഹി, നജ്മുദ്ദീന്‍ സലഫിഅബ്ദുല്‍ വഹ്ഹാബ് ഉളിയില്‍, ഷംസുദ്ദീന്‍ സലഫി എന്നിവര്‍  ആശംസകള്‍ നേര്‍ന്നു. ഫൈസല്‍ സലഫി സ്വാഗതവും നൗഷാദ് സലഫി നന്ദിയും പറഞ്ഞു.