ദോഹ: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ നിന്ന് ഖത്തറിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ മുറി പങ്കുവെക്കുന്നതിനായി ചെയ്യുന്നതിനായി കള്‍ച്ചറല്‍ ഫോറത്തിന്റെ സഹമുറിയന്‍ പദ്ധതി ഏറെ ആശ്വാസമേകുന്നു. നിലവില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ പത്തു ദിവസത്തേക്കാണ് ഖത്തര്‍ ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ വലിയൊരു ബാധ്യത കൂടിയാണ്.

ഇന്ത്യ ഉള്‍പ്പെടെ ആറുരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ വാക്‌സിനെടുത്താലും ഹോട്ടല്‍ ക്വാറന്റൈന്‍ ചെയ്യണമെന്ന് പുതിയ ചട്ടം കൂടി വന്നതോടെ സഹമുറിയന്‍ പദ്ധതിയില്‍ രജിസ്‌ററര്‍ ചെയ്യുന്നവര്‍ ഏറെയാണ്. നിലവില്‍ മലയാളികള്‍ക്ക് മാത്രമാണ് കള്‍ച്ചറല്‍ ഫോറം ഈ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഖത്തറിലേക്ക് വരുന്ന തീയതയുടെയും എയര്‍പോര്‍ട്ടിന്റെയും വിവരങ്ങള്‍ ശേഖരിച്ച് വ്യക്തികളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന രീതിയാണ് കള്‍ച്ചറല്‍ ഫോറം സ്വീകരിക്കുന്നത്.

സോഷ്യല്‍ മീഡിയ വഴി റൂം ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ അന്വേഷിക്കുന്നവര്‍ക്ക് സഹമുറിയന്‍ പദ്ധതി ഏറെ ആശ്വാസകരമാണ് എന്നാണ് ലഭിച്ചു കൊണ്ടിരിക്കുന്ന രജിസ്‌ട്രേഷന്‍ തിരക്ക് ബോധ്യപ്പെടുത്തുന്നതെന്ന് കള്‍ച്ചറല്‍ ഫോറം കമ്യൂണിറ്റി സര്‍വ്വീസ് വിംഗ് ഭാരവാഹികള്‍ പറഞ്ഞു. 

https://forms.office.com/r/K4JrpvaGz3  എന്ന ലിങ്കില്‍ ആവശ്യക്കാര്‍ക്ക് രജിസ്‌ററര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55924838,33179787 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.