ദോഹ: ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ എന്ന പുസ്തകത്തിന്റെ മൂന്നാം ഭാഗം പ്രകാശനം ചെയ്തു. അല്‍ സുവൈദ പ്ളാസയില്‍ നടന്ന ചടങ്ങില്‍ യൂ ഗോ പേ വേ ചെയര്‍മാന്‍ ഡോ. അബ്ദുറഹിമാന്‍ കരിഞ്ചോലക്ക് ആദ്യ പ്രതി നല്‍കി ഇസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഹാരിസ് അബൂബക്കര്‍ ആണ് പ്രകാശനം നിര്‍വഹിച്ചത്.

അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടടര്‍ ഡോ. വിവി.ഹംസ അധ്യക്ഷത വഹിച്ചു. അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ര്മാരായ ഫൈസല്‍ റസാഖ്, സഹ്‌ല ഫൈസല്‍, ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശൈഖ ഹംസ, ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ സലീം, അല്‍ സമാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.പി.അഷ്റഫ്, ഇസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജര്‍ ജാസിം മകാം ,ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു.