ദോഹ: കോവിഡ് രോഗികള്‍ക്ക് ആശ്വാസമേകാന്‍ പ്ലാസ്മ ദാനം ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ട് കള്‍ച്ചറല്‍ ഫോറം പ്ലാസ്മ ഡൊണേഷന്‍ ക്യാമ്പയിന്‍ ആരംഭിച്ചു. ഏപ്രില്‍ ഇരുപതിന് ആരംഭിച്ച ക്യാമ്പയിന്‍ ഏപ്രില്‍ മുപ്പതിന് അവസാനിക്കും. ആരോഗ്യമുള്ള, മുപ്പതു മുതല്‍ നൂറ്റി ഇരുപത് ദിവസത്തിനിടയില്‍ കോവിഡ് ബാധിച്ചു മുക്തമായ ആര്‍ക്കും പ്ലാസ്മ ദാനം ചെയ്യാം.

നിബന്ധനകള്‍ പ്രകാരം പ്ലാസ്മ ദാനത്തിന് താല്‍പര്യമുള്ളവര്‍ക്ക് http://forms.gle/KgoN2BhoWs8ESWq28 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55295714, 66345655 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.