ദോഹ: പുണ്യമാസം റമദാനിനെ വരവേല്‍ക്കുന്നതിതന്റെ ഭാഗമായി ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന 'അഹ്ലന്‍ റമദാന്‍' പരിപാടി വ്യാഴാഴ്ച രാത്രി 8:30 ന് ആരംഭിക്കും.  

'വ്രതപൂര്‍ത്തികരണം കര്‍മ്മാനുഷ്ഠാനത്തിലൂടെ' എന്ന വിഷയത്തില്‍ ഉമര്‍ ഫൈസി വിഷയാവതരണവും സംശയ നിവാരണവും നിര്‍വ്വഹിക്കും. തുടര്‍ന്ന് 'മനസ്സിനെ വിമലീകരിക്കാന്‍ വീണ്ടുമൊരു റമദാന്‍' എന്ന വിഷയത്തില്‍ അഷ്‌റഫ് സലഫി പ്രഭാഷണം നിര്‍വഹിക്കും.

സൂം ആപ്ലിക്കേഷന്‍ വഴി നടക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള ഐഡി : 848 6898 3985 പാസ് വേര്‍ഡ്: 3333. കൂടുതല്‍ വിവരങ്ങള്‍ക്ക്: 5590 3748