ദോഹ: ഖത്തറിലെ പത്തനംത്തിട്ട ജില്ലാ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സൂം മീറ്റിംഗ് നടത്തി.

തോമസ് കുര്യന്‍ നെടുംതറയില്‍ അധ്യഷത വഹിച്ച സൂം മീറ്റിംഗ്, തിരുവല്ല എംഎല്‍എയും, സ്ഥാനാര്‍ഥിയുമായ മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. ഓമനകുട്ടന്‍ പരുമല സ്വാഗതവും മിജു ജോര്‍ജ് ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

പത്തനംതിട്ട ജില്ലയിലെ  ഇടതുപക്ഷ  സ്ഥാനാര്‍ത്ഥികളായ വീണ ജോര്‍ജ് എംല്‍എ (ആറന്മുള), ചിറ്റയം ഗോപകുമാര്‍ എംഎല്‍എ (അടൂര്‍), കെ.യു. ജെനിഷ്‌കുമാര്‍ എംല്‍എ (കോന്നി), റാന്നി നിയോജക മണ്ഡലം സ്ഥാനാര്‍ഥി പ്രമോദ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു

ഖത്തറിലെയും മറ്റ് ജി.സി.സി, കാനഡ ഇടതുപക്ഷ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. എ. സുനില്‍ കുമാര്‍ (സംസ്‌കൃതി ഖത്തര്‍), ജോണ്‍ സി എബ്രഹാം (പ്രവാസി കേരള കോണ്‍ഗ്രസ് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍), പ്രദീപ്കുമാര്‍ (കോ ഓര്‍ഡിനേറ്റര്‍ - പത്തനതിട്ട), ജോജി വര്‍ഗീസ് (സൗദി അറേബ്യ), സലിം ടി.ജെ, രാജീവ് എബ്രഹാം (ദുബായ്), ജിത്തു ഡി നായര്‍, പ്രദീപ്, സൂരജ് (കാനഡ), ജോണ്‍ ഔസേഫ് പരുമല പ്രതിഭ,  ബെന്നി ഫിലിപ്പ്, അഡ്വ കെ. ജെ സെബാസ്റ്റ്യന്‍, റോയ് പരുമല, സുഭാഷ് കുര്യന്‍, ജീമോന്‍ കെ മാത്യു എന്നിവര്‍ പ്രസംഗിച്ചു.